കോഴിക്കോട്: പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ഗാന്ധിനഗർ സ്വദേശി ശ്രീകാന്താണ് കൊല്ലപ്പെട്ടത്. വെള്ളയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ട ശ്രീകാന്ത് കൊലക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതി ചേർക്കപ്പെയാളാണെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റ് രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ എന്താണ് ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

