തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനസ് മാത്രമല്ല ശരീരവും കുളിരെ ഗുരുവായൂരപ്പനെ കണ്ടു തൊഴാം. കടുത്ത ചൂടിൽ തൊഴാൻ എത്തുന്ന ഭക്തർക്ക് ആശ്വാസം പകരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു. നാലമ്പലത്തിനുള്ളിലാണ് ശീതീകരണ സംവിധാനം യാഥാർഥ്യമാക്കിയത്. പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ നാലമ്പലത്തിൽ സ്ഥാപിച്ച ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു.
ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. കെപിഎം പ്രോസസിങ്ങ് മിൽ എംഡി ശേഖറാണ് വഴിപാടായി ഇത് സമർപ്പിച്ചത്. ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ്ഹാൾ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കും. സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ അടക്കം പങ്കെടുത്തു.
Discussion about this post