മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടന് സാഹില്‍ ഖാന് അറസ്റ്റില്‍. മുംബൈ എസ്ഐടി സംഘം ഛത്തീസ്ഗഡില്‍ നിന്നാണ് സാഹിലിനെ പിടികൂടിയത്. ജാമ്യം തേടിയുള്ള സാഹിൽ ഖാന്റെ ഹർജി മുംബൈ ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണ് അറസ്റ്റ്.
ഛത്തീസ്ഗഡിലെ ചില സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടര്‍മാരും തമ്മിലുള്ള അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് എസ്ഐടി അന്വേഷണം നടത്തിവരികയാണ്. മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ സഹില്‍ ഖാന് പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സംഭവത്തിൽ ഇടക്കാല ജാമ്യം തേടി സാഹില്‍ ഖാന് ബോംബെ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് നടന് മുംബൈയില്‍ നിന്ന് കടന്നുകളഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് 40 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ഛത്തീസ്ഗഡ് പൊലീസിന്റെ സഹായത്തോടെയാണ് നടനെ പിടികൂടിയത്. നടനെ മുംബൈയിലേക്ക് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post