ഇംഫാൽ: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷവും മണിപ്പൂരില്‍ റീ പോളിംഗ്. ഔട്ടർ മണിപ്പൂർ പാർലമെന്റ് മണ്ഡലത്തിലെ ആറ് പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കിയത്. ഈ പോളിംഗ് സ്റ്റേഷനുകളില്‍ ഏപ്രിൽ 30ന് വീണ്ടും വോട്ടെടുപ്പ് നടക്കും.
മണിപ്പൂരില്‍ ഏപ്രിൽ 26 ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് അജ്ഞാതർ ഇവിഎമ്മുകളും വിവിപാറ്റുകളും നശിപ്പിച്ച സാഹചര്യത്തിലാണ് ഈ പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. മറ്റൊരു സ്റ്റേഷനിൽ വോട്ടിംഗ് മെഷീന് ചില തകരാറുകൾ ഉണ്ടായിരുന്നു.
ഉഖ്രുൽ അസംബ്ലി സെഗ്മെന്റിലെ നാല് പോളിംഗ് സ്റ്റേഷനുകളിലും ഉഖ്റുലിലെ ചിംഗൈ അസംബ്ലി സീറ്റിലും സേനാപതിയിലെ കരോങ്ങിലും ഓരോ പോളിംഗ് സ്റ്റേഷനുകളിലെ വോട്ടിംഗ് അസാധുവായി കണക്കാക്കി റീ പോളിംഗിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു.
Discussion about this post