ന്യൂഡല്‍ഹി: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടുന്നത് കടുത്ത ജലപ്രതിസന്ധിയെന്ന് കേന്ദ്ര ജല കമ്മീഷന്റെ. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജലസംഭരണം ശരാശരിയിലും താഴെയാണെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
കേരളം ഉള്‍പ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 42 ജലസംഭരണികള്‍ക്ക് 53.334 ബില്യണ്‍ ക്യൂബിക് മീറ്റര്‍ സംഭരണശേഷിയുണ്ട്. സിഡബ്ല്യുസി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ റിസര്‍വോയറുകളില്‍ നിവലില്‍ 8.865 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലം മാത്രമാണുള്ളത്. കഴിഞ്ഞവര്‍ഷം ഈ റിസര്‍വോയറുകളില്‍ ഇതേ കാലയളവില്‍ 29 ശതമാനം ജലം ഉണ്ടായിരുന്നതായും കഴിഞ്ഞ പത്തു വര്‍ഷത്തെ ശരാശരി ജലസംഭരണം 23 ശതമാനമായിരുന്നെന്നുമാണ് കണക്കുകള്‍.
-in–states

