തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം കത്തിപ്പടരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാനായി എകെജി സെന്റിലെത്തി ഇ പി ജയരാജന്. യോഗത്തില്‍ തിരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ഈ വിവാദവും ചർച്ചയാകും.
ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ഇ പി ജയരാജന് ചെയ്തത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നതെന്നു ഇ പി ജയരാജന്റെ പ്രതികരണം. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേ ഇല്ലെന്ന് ഇ പിയുടെ വിശദീകരണം. ശോഭ സുരേന്ദ്രനെതിരെ നിയമനടപടി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post