ഹൈദരാബാദ്: തെലങ്കാനയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുമായി സിപിഎം നേതാക്കൾ നടത്തിയ ചർച്ച നടത്തിയിരുന്നു. നിലവിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഒരു സീറ്റൊഴികേ ബാക്കി 16-സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ സിപിഎം പിന്തുണയ്ക്കാനാണ് തീരുമാനം.
സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കളുടെ സംഘം ശനിയാഴ്ചയാണ് രേവന്തുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഭോംഗിർ മണ്ഡലത്തിൽ മത്സരത്തിൽ നിന്ന് പിൻമാറണമെന്നും എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടതായും തമ്മിനേനി വീരഭദ്രം പറഞ്ഞു. സിപിഎം ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്നും വീരഭദ്രം കൂട്ടിച്ചേർത്തു.
-to—candidates-in-

