പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്നും അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിദിന ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നു. കൂടുതൽ വൈദ്യുതി എത്തിക്കുകയല്ലാതെ, ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാതെ വേറെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം.ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post