ഇന്‍ഡോര്‍: മധ്യപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്സഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. അക്ഷയ് ബിജെപിയില്‍ ചേര്‍ന്നതായാണ് റിപ്പോർട്ട്. അക്ഷയ്ക്കൊപ്പമുള്ള ചിത്രം ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയ ട്വിറ്ററില്‍ പങ്കുവച്ചു. മെയ് 13നാണ് ഇവിടെ വോട്ടെടുപ്പ്.
ആക്ഷയ് ബാമിനെ ബിജെപിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടാണ് കൈലാസ് വിജയ വര്‍ഗീയയുടെ പോസ്റ്റ്. ബിജെപിയുടെ സിറ്റിങ് എംപി ശങ്കര്‍ ലാല്‍വാനിക്കെതിരെയാണ് ബാമിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ബാം സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നോമിനേഷന് പിന്‍വലിച്ചതോടെ ബിജെപി എതിരില്ലാതെ ജയിച്ചിരുന്നു.
Discussion about this post