ആലപ്പുഴ∙ വിവാദ ഇടനിലക്കാരൻ ടി.ജി.നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
പരാതിയുടെ പശ്ചാത്തലത്തിൽ പുന്നപ്ര പൊലീസ് ശോഭ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ നന്ദകുമാറിന്റെ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ പൊലീസ് പരിശോധിക്കും. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

