തിരുവനന്തപുരം: ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച്ച നടത്തിയ സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ തള്ളാതെ സിപിഎം. തുറന്നു പറച്ചില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ.പി ജയരാജനെതിരെ സംഘടിത്ത നീക്കമാണ് നടക്കുന്നതെന്നും അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് മാധ്യമങ്ങളുടെ പ്രചാരണത്തിലൂടെ വ്യക്തമാക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ബിജെപി നേതാവിനെ ഒരു വര്‍ഷം മുമ്പ് കണ്ടത് ജയരാജന്‍ തന്നെ വിശദീകരിച്ച കാര്യമാണ്. എതിര്‍പക്ഷത്തുള്ള നേതാവിനെ കണ്ടാല്‍ ഇല്ലാതാകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത് തുടരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. വസ്തുതകള്‍ തുറന്നു പറഞ്ഞത് കൊണ്ട് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണം. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നന്ദകുമാറുമായുള്ള ബന്ധം മുമ്പേ അവസാനിപ്പിച്ചു എന്ന് ജയരാജന്‍ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രകമ്മിറ്റിയംഗം ആയതിനാൽ സംസ്ഥാന സെക്രട്ടേറിയറ്റിന് ഇപിക്കെതിരെ നേരിട്ട് നടപടിയെടുക്കാനാവില്ല.
Discussion about this post