തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിൽ വച്ചുണ്ടായ തർക്കത്തിൽ മേയർക്കെതിരെ കേസെടുക്കില്ല. ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് പോലീസിന്റെ നിലപാട്. ആദ്യം കേസ് ഫയല്‍ ചെയ്തത് മേയറാണെന്നും ഇതിനെ പ്രതിരോധിക്കാനാണ് ഡ്രൈവറുടെ കേസെന്നുമാണ് പോലീസിന്റെ വിശദീകരണം. കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നിര്‍ത്തിയതും യാത്രക്കാരെ ഇറക്കിവിട്ടതും കുറ്റമാണെങ്കിലും ഇതിനെതിരേ കെ.എസ്.ആര്‍.ടി.സി പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറയുന്നു.
മേയറുമായുള്ള പ്രശ്‌നത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ താല്‍ക്കാലിക ജീവനക്കാരനായ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഇതിനെതിരേ തിങ്കളാഴ്ച ഒരുവിഭാഗം ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിക്ഷേധമാണ് നടക്കുന്നുണ്ട്.
ശനിയാഴ്ച രാത്രി പത്ത് മണിക്ക് പാളയത്തുവെച്ചാണ് സംഭവം. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമായിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ ബസ് തടഞ്ഞത്. നടുറോഡില്‍ സീബ്രാലൈനില്‍ മേയറും സംഘവും സഞ്ചരിച്ച ചുവപ്പ് കാര്‍ ബസ്സിന് കുറുകെ നിര്‍ത്തിയായിരുന്നു വാക്കേറ്റം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Discussion about this post