കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ബില്ലില്‍ കുടിശ്ശിക വരുത്തിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കൊച്ചി കോര്‍പ്പറേഷന്‍ ഫോര്‍ട്ട് കൊച്ചി മേഖല ഓഫീസിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. രണ്ട് ലക്ഷം രൂപയോളം രൂപയാണ് കുടിശിക വരുത്തിയത്.
കൊടും ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കി കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് ഊരിയതോടെ കോർപറേഷൻ ഓഫീസിൽ ഫാൻ പോലും ഇടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് ബില്‍ അടയ്ക്കാന്‍ വൈകിയതെന്നും മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. അതേസമയം, വൈദ്യുതി ബില്ലടച്ച് കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

