ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. അതേസമയം അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ശര്‍മ്മ ഹിമാചലിലെ കങ്കര മണ്ഡലത്തില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശർമ മത്സരിക്കും. ഹാമിര്പുരിയില് നിന്നും മുന്‍ എംഎല്‍എ. സത്പല്‍ റൈസാദ ജനവിധി തേടും. ഹരിയാനയിലെ ഗുഡ്ഗാവില്‍ രാജ് ബബ്ബറും മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്തില്‍ നിന്ന് ഭൂഷണ് പാട്ടീലും മത്സരിക്കും. അതേസമയം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുത്തിട്ടും അമേഠിയുടേയും റായ് ബറേലിയുടെയും കാര്യത്തില്‍ തീരുമാനം തീരുമാനമായില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി മെയ് മൂന്നു വരെയാണ്.
അഞ്ചാം ഘട്ടമായ മെയ് 20 നാണ് അമേഠിയിലും റായ് ബറേലിയിലും വോട്ടെടുപ്പ് നടക്കുന്നത്. അമേഠിയില്‍ രാഹുലിനെയോ പ്രിയങ്കയെയോ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചിരുന്നു. അതിനിടെ അമേഠിയില്‍ അവകാശവാദം ഉന്നയിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും രംഗത്തെത്തിയിരുന്നു.
Discussion about this post