ന്യൂഡൽഹി: ഡൽഹിയിൽ നിരവധി സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ- മെയിളിലൂടെയാണ് ഭീഷണി ലഭിച്ചത്. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡൽഹി പബ്ലിക്ക് സ്കൂൾ, സാകേതിലെ അമിറ്റി സ്കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി. ഇവ കൂടാതെ കൂടുതൽ സ്കൂളുകൾക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്.
ഭീഷണിയെത്തുടർന്ന് സ്കൂളിലെ പരീക്ഷകൾ മറ്റും നിർത്തിവെച്ചു. ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ വിദ്യാർഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കൾക്കയച്ച ഇ- മെയിലിൽ ഡൽഹി പബ്ലിക്ക് സ്കൂൾ അറിയിച്ചു. സ്കൂൾ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളിൽ എത്തിയ പോലീസ് സംഘം സ്കൂളിലെത്തി പരിശോധിക്കുകയാണ്.
Discussion about this post