തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് വൈദ്യുതി ഉപയോഗം. ഇന്നലെ മാത്രം ഉപയോഗിച്ചത് 113.26 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ മാസം മൂന്ന് തവണയാണ് വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയത്.
അതേ സമയം വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം വേനൽ മഴ കനിഞ്ഞില്ലെങ്കിൽ വൈദ്യുതോപയോഗം നിയന്ത്രിക്കാനാകാതെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങും. പുറമേ നിന്ന് എത്തിക്കേണ്ടി വരുന്ന വൈദ്യുതിയുടെ അളവ് ക്രമാതീതമായി ഉയരുമെന്നതാണ് പ്രതിസന്ധിക്ക് കാരണം. പീക്ക് അവറിൽ വൈദ്യുതോപയോഗം ഉയരുന്നത് അമിത ലോഡ് മൂലം ഫീഡറുകളിൽ തകരാർ സംഭവിക്കാനും ഇടയാക്കുന്നുണ്ട്.

