കൊല്ലം: മടത്തറയിൽ കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. മല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. കിണറ്റില്‍ ആട് വീണത് അറിഞ്ഞ് അല്‍ത്താഫ് കിണറ്റില്‍ ഇറങ്ങുകയായിരുന്നു. കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടിയാണ് മരിച്ചത്.
കടക്കൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് അൽത്താഫിനെ പുറത്തെടുത്തത്. അപ്പോഴക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മരിച്ച അൽത്താഫ് തിരുവനന്തപുരത്തു സോളാറിന്റെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെയാണ് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയത്.

