പാലക്കാട്: തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് ആദിവാസി കോളനിയിലെ സുരേഷാണ് മരിച്ചത്. യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മരത്തില്‍ നിന്ന് തേന്‍ എടുക്കുന്നതിനിടെ സുരേഷ് വീഴുന്നത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ രാത്രി 11 മണിയോടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരു ന്നു.
തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെയാണ് ആംബുലന്‍സ് മറിഞ്ഞ് അപകടം സംഭവിച്ചത്. കൊടുവായൂരിന് സമീപത്താണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് മറ്റൊരു ആംബുലന്‍സിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post