ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനം സർവകാല റെക്കോഡിൽ. 12.4 ശതമാനം വർധനവാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 2.10 ലക്ഷം കോടിയാണ് ചരക്ക് സേവന നികുതിയിൽ നിന്ന് ലഭിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര ഇടപാടുകളിൽ 13.4 ശതമാനവും ഇറക്കുമതിയിൽ 8.3 ശതമാനവും വർധന രേഖപ്പെടുത്തിയത്. റീ ഫണ്ടുകൾക്ക് ശേഷം ഏപ്രിലിലെ മൊത്തം ജി.എസ്.ടി വരുമാനം 1.92 ലക്ഷം കോടിയാണ്.
ഇത് മുൻ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 17.1 ശതമാനം ഉയർച്ച ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ജി.എസ്.ടി വരുമാനത്തിൽ ഏറ്റവുമധികം വളർച്ച നേടിയത് മിസോറവും ഏറ്റവുമധികം ജി.എസ്.ടി വരുമാനം നേടിയത് കർണാടകയുമാണ്.
Discussion about this post