പാലക്കാട്: മണ്ണാർകാട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു. എതിർപ്പണം ശബരി നിവാസിൽ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് ഇരിക്കുന്നതിനിടെയാണ് ശബരീഷ് കുഴഞ്ഞു വീണത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നുണ്ട്. പാലക്കാട് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു.

