ലഖ്‌നൗ: അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇരുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കണമെന്നാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടത്തിന്റെ ആവശ്യം. റായ്ബറേലിയില്‍ പ്രിയങ്കക്ക് പകരം ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. കുടുംബാധിപത്യം എന്ന ആരോപണം ഉയര്‍ന്നു വരുമെന്നതിനാല്‍ വാധ്രയെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യസങ്ങളുണ്ട്. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്നതിനാൽ ഇന്നു തന്നെ സ്ഥാനര്‍ഥികളെ പ്രഖ്യാപിക്കും.

