പാലക്കാട്: രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയ്ക്ക് സമീപമാണ് തലയോട്ടി കണ്ടെത്തിയത്. പ്രദേശത്ത് ഫോറൻസിക്ക് സംഘവും പൊലീസും പരിശോധന നടത്തുകയാണ്.
ഇന്നലെ വൈക്കിട്ട് ആറ് മണിയോടെ മീൻ പിടിക്കാൻ വന്ന കുട്ടികളാണ് ക്വാറിയിലെ വെളളത്തിൽ തലയോട്ടി കണ്ടത്. തുടർന്ന് പ്രദേശവാസികളെ അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ പോലീസ് ഇവിടെ എത്തുകയും, തലയോട്ടി സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. തലയോട്ടി കണ്ടെത്തിയ ഭാഗത്ത് മറ്റ് ശരീര ഭാഗങ്ങളുണ്ടോ എന്ന് കണ്ടെത്താനുളള പരിശോധനയാണ് നിലവിൽ നടക്കുന്നത്. പാലക്കാട് നിന്നെത്തിയ സ്കൂബാ സംഘമാണ് പരിശോധന നടത്തുന്നത്.
കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ തലയോട്ടിക്ക് എത്ര കാല പഴക്കമുണ്ടെന്ന് കണ്ടെത്താനാവു. പ്രദേശത്ത് ആരെയും കാണാതാവുകയോ മറ്റു കേസുകളോ ഇല്ലെന്ന് പ്രദേശവാസികളും വാർഡ് മെമ്പറും അറിയിച്ചു.

