തൃശൂര്‍: ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ അരിമ്പാല തണ്ടാശ്ശേരി സ്വദേശി സതി (67) ആണ് മരിച്ചത്. തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.
ഇന്നലെ രാത്രി കൂട്ടോറ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിയയിൽ ആയിരുന്നു ദാരുണസംഭവം. പതിനൊന്ന് പേരടങ്ങുന്ന കൈ കൊട്ടിക്കളി സംഘം വേദിയിൽ കൈകൊട്ടിക്കളി ആരംഭിച്ച് ഏതാനും സമയത്തിനകം സതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post