മലപ്പുറം: വേനൽ ചൂട് കൂടുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫ(63)യാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്നലെ ഉച്ചക്കാണ് സൂര്യതപമേറ്റ് കുഴഞ്ഞുവീണത്. ഉടൻ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ മരണം സംഭവിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

