കോഴിക്കോട്: തിരിച്ചെടുത്ത മുൻ ഹരിതാനേതാക്കളെ വിമർശിച്ച് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി. ലീഗ് തിരിച്ചെടുത്ത വനിതാ നേതാക്കൾ ഇസ്ലാമിക് ഫെമിനിസ്റ്റുകളെന്ന് നൂർബിന റഷിദ വിമർശിച്ചു. മുസ്ലീം പെൺകുട്ടികളെ ലിബറലിസത്തിലേക്ക് തള്ളിവിടുന്നവരാണ് ഇവരെന്നും നൂർബിന പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഹരിതാവിവാദം പാർട്ടിക്ക് വലിയ പരിക്കുണ്ടാക്കി. ‘താലിബാൻ ലീഗെന്ന്’ തലക്കെട്ടെഴുതി കേരളത്തിലെ മാധ്യമങ്ങൾ കൊഴുപ്പിച്ചെടുത്ത ചർച്ചകൾക്ക് മുന്നിൽ ശിരസ്സ് കുനിക്കേണ്ടി വന്ന ഈ പാർട്ടിയിലെ ലക്ഷക്കണക്കായ പ്രവർത്തകരെ കുറിച്ച് ഇനിയെങ്കിലും അവർ ചിന്തിക്കട്ടെ. ആ വിവാദത്തിലൂടെ ഓരോ മുസ്ലിം ലീഗ് പ്രവർത്തകരെയും സ്ത്രീവിരുദ്ധരായും വികല കാഴ്ചപ്പാടുകാരായും അവതരിപ്പിച്ചു. ഇതെല്ലാം പോരാട്ടത്തിൻ്റെ ഭാഗമാണെന്ന് അവർ ഇപ്പോഴും ധരിക്കുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാർട്ടിക്ക് നൽകിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാർട്ടിയെ ധിക്കരിച്ച് അന്ന് വനിതാകമ്മീഷന് നൽകിയ കേസ് പിൻവലിച്ചതിന് ശേഷമാണ് ഇവരെ പാർട്ടി തിരിച്ചെടുത്തതെടന്നും നൂർബിന റഷീദ് ഫേസ്ബുക്കിൽ കുറിച്ചു.
അതേ സമയം നൂർബിന റഷീദിന്റെ പരാമർശത്തിൽ പ്രതികരിച്ച് ഫാത്തിമ തെഹ്ലിയ രംഗത്തെത്തി. മാപ്പ് പറഞ്ഞിട്ടല്ല യൂത്ത് ലീഗിലേക്ക് ഹരിത നേതാക്കളെ തിരിച്ചെടുത്തതെന്നും മാപ്പുപറയേണ്ടതിൻ്റെ ആവശ്യമില്ലെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു. പരസ്പരം മനസിലാക്കലാണ് സംഘടനയ്ക്കുള്ളിൽ നടന്നതെന്നും ഫാത്തിമ തെഹലിയ പറഞ്ഞു.
Discussion about this post