ലക്‌നൗ: റായ്ബറേലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി രാഹുലിനെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പാരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. കോൺഗ്രസിന്റെ സ്വന്തം തട്ടകമായ അമേഠിയിൽ മത്സരിക്കാൻ രാഹുലിന് ഭയമാണെന്നും സ്മൃതി പരിഹസിച്ചു. അമേഠിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
” അമേഠിയിൽ പരാജയപ്പെടുമെന്ന് കോൺഗ്രസിന് വ്യക്തമായ ബോധമുണ്ട്. അതുകൊണ്ടാണ് രാഹുൽ അമേഠിയിൽ മത്സരിക്കാതെ റായ്ബറേലിയിൽ മത്സരിക്കുന്നത്. പ്രതീക്ഷയുടെ നേരിയ അംശമെങ്കിലും അവരിൽ ഉണ്ടായിരുന്നുവെങ്കിൽ അമേഠിയിൽ മത്സരിക്കാൻ അവർ തയ്യാറാക്കുമായിരുന്നു. ഇങ്ങനെയുള്ള ഭീരുക്കൾക്ക് വോട്ട് നൽകിയിട്ട് കാര്യമുണ്ടോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.”- സ്മൃതി ഇറാനി പറഞ്ഞു.
50 വർഷം കോൺഗ്രസ് അമേഠിയിൽ ഭരിച്ചു. എന്താണ് അവർ രാജ്യത്തിനും അമേഠിയ്‌ക്കുമായി ചെയ്തതെന്നും സ്മൃതി ചോദിച്ചു. കോൺഗ്രസിന് 50 വർഷം കൊണ്ട് സാധിക്കാത്ത പല വികസനങ്ങളും 5 വർഷം കൊണ്ട് ബിജെപിക്ക് ഇവിടെ കൊണ്ടുവന്നിട്ടുണ്ട് എന്നും സ്മൃതി ചൂണ്ടിക്കാട്ടി.
Discussion about this post