കടുത്ത ചൂടാണ് പുറത്ത്, ഇങ്ങനെയുളള കാലാവസ്ഥയിൽ പഴങ്ങൾ കഴിക്കുന്നതിനെക്കാൾ അവ ഫ്രഷ് ജ്യൂസ് ആക്കി കുടിക്കാന്‍ ആഗ്രഹം തോന്നുക സ്വഭാവികമാണ്. പഴങ്ങൾ എങ്ങനെ കഴിച്ചാലും അത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെയുള്ള ധാരണ. ആരോഗ്യകരമെന്ന് കരുതി കുടിക്കുന്ന ജ്യൂസ് യഥാർഥത്തിൽ നമ്മൾക്ക് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.
പഴങ്ങൾ ജ്യൂസാക്കുമ്പോൾ അവയ്‌ക്ക് പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ് പഴങ്ങൾ. ജ്യൂസ് ആക്കുമ്പോൾ ഈ നാരുകൾ ഇല്ലാതാകും. കൂടാതെ ജ്യൂസിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവും കൂടുതലുമായിരിക്കും.
പഴങ്ങളിൽ അടങ്ങിയ വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷക ഗുണങ്ങളും ജ്യൂസടിക്കുന്നതോടെ ഇല്ലാതാകും. പഞ്ചസാരയുടെ അളവു കൂടുതലായതു കൊണ്ട് തന്നെ പ്രമേയ രോഗികൾ ഫ്രഷ് ജ്യൂസ് കുടിക്കുന്നത് നല്ലതല്ല. കൂടാതെ അമിതവണ്ണത്തിലേക്കും പതിവായ ജ്യൂസ് കുടി ശീലം നയിക്കാനുളള സാധ്യതയുമുണ്ട്. കൂടാതെ ഫ്രഷ് ജ്യൂസ് അസിഡിക് ആയതിനാൽ പല്ലുകളുടെ ആരോഗ്യത്തിനും ജ്യൂസ് അധികമായി കുടിക്കുന്നത് ദോഷം ചെയ്യും.
Discussion about this post