ആലപ്പുഴ: ടി.ജി.നന്ദകുമാറിന് പുന്നപ്ര പൊലീസിന്റെ നോട്ടിസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം ഒൻപതിന് ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ പത്തു ലക്ഷം രൂപ കൈപറ്റിയെന്ന് ടി.ജി.നന്ദകുമാർ ആരോപിച്ചിരുന്നു. ശോഭ ബിജെപി വിടാൻ തീരുമാനിച്ചിരുന്നുവെന്നും എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവും നന്ദകുമാർ ഉയർത്തിയിരുന്നു. കേരളത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് നന്ദകുമാർ നടത്തിയ ആരോപണങ്ങൾ വലിയ വിവാദമായിരുന്നു.
Discussion about this post