തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒമ്പതു പൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം യൂണിറ്റിന് 10 പൈസ അധികം ഈടാക്കാനാണ് തീരുമാനം. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് തുക ഈടാക്കുക.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനവ്യാപകമായി ലോഡ്‌ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സര്‍ചാര്‍ജ് വര്‍ധനയും നടപ്പിലാക്കുന്നത്. കഴിഞ്ഞ ആറു മാസമായി നിലവിലുള്ള ഒമ്പത് പൈസയ്‌ക്ക് പു റമേ 10 പൈസ കൂടി സർച്ചാർജ് ഏർപ്പെടുത്താനാണ് പുതിയ തീരുമാനം.
അതേസമയം സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ ഗുണം കിട്ടിത്തുടങ്ങിയെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് ഉപയോഗം കുറഞ്ഞെന്ന് മന്ത്രി പറഞ്ഞു. പല ജില്ലകളിലും ഉഷ്ണതരംഗസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് നിയന്ത്രിക്കാനാവുന്നില്ല.

