ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ മീഡിയ കോ- ഓര്‍ഡിനേറ്ററായിരുന്ന രാധിക ഖേര ബിജെപിയില്‍ ചേര്‍ന്നു. രാധികയ്ക്ക് പുറമേ നടൻ ശേഖർ സുമനും ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹി പാർട്ടി ആസ്ഥാനത്താണ് അംഗത്വം സ്വീകരിച്ചത്. ദൈവത്തിന്റെ കൽപനയാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നിന് കാരണമെന്നാണ് ഡൽഹിയിൽ അദ്ദേഹം പറഞ്ഞത്. വളരെ ഉന്മേഷവും സന്തോഷവുമുള്ള ദിവസമാണ് ഇന്ന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസിലുള്ളവര്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം രാധിക കോണ്‍ഗ്രസിൽ നിന്നും രാജി വച്ചിരുന്നു. ഇന്നത്തെ കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസല്ലെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നശേഷം രാധിക ഖേര ആരോപിച്ചു. ‘രാമവിരുദ്ധ, ഹിന്ദു വിരുദ്ധ കോണ്‍ഗ്രസാണ് ഇന്നുള്ളത്. രാമഭക്തയായതിന്റെ പേരിലും രാം ലല്ല ദര്‍ശിച്ചതിന്റെ പേരിലും തന്നോട് മോശമായിട്ട് പെരുമാറി. ബിജെപി സര്‍ക്കാരിന്റെ സംരക്ഷണം ലഭിച്ചിരുന്നില്ലെങ്കില്‍ തനിക്ക് ഇവിടെയെത്താന്‍ കഴിയുമായിരുന്നില്ല’- ബിജെപി പ്രവേശനത്തിന് ശേഷം രാധിക ഖേര മാധ്യമങ്ങളോട് പ്രതികരിച്ചു. രാമവിരുദ്ധ, ഹിന്ദു വിരുദ്ധ പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചെന്നും രാധിക തുറന്നടിച്ചു.
Discussion about this post