പത്തനംതിട്ട: തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപിച്ച യുവാവ് വലിച്ചു താഴെയിട്ടു. തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ യുവതിയെ വലിച്ച് താഴെയിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷന് മുന്പില് വച്ചായിരുന്നു സംഭവം. വീഴ്ചയില്‍ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തിരുവല്ല പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബൈക്കിലെത്തിയ ജോജോ പൊലീസുകാരോട് കയര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ, വാഹനം അവിടെ പിടിച്ചു വച്ച് ഇയാളെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞു വിടുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് തിരുവല്ല റോഡില്‍ എത്തിയ ജോജോ ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിടുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. സ്കൂട്ടറില്‍നിന്നുള്ള വീഴ്ചയില്‍ യുവതിക്ക് പരിക്കേറ്റു. സംഭവം കണ്ടയുടന്‍ ഓടിയെത്തിയ നാട്ടുകാരും പോലീസുമാണ് യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിയായ ജോജോയെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.
Discussion about this post