തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവൻ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും.
ഇത്തവണ 4,27,105 വിദ്യാർത്ഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവർഷത്തെക്കാൾ 7977 വിദ്യാർത്ഥികൾ കൂടുതൽ. 99.7% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
Discussion about this post