ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്നും കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെയാണെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലവനായ സാം പിത്രോദ പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദയുടെ വിവാദ പരാമര്‍ശം. പിട്രോഡയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി.
രാജ്യത്തിന്റെ കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെളളക്കാരെപ്പോലെയും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും കാണപ്പെടുന്നു. അതൊന്നും പ്രശ്‌നമല്ല. നമ്മളെല്ലാം സഹോദരീസഹോദരന്മാരാണ്. അഭിമുഖത്തില്‍ സാം പിത്രോദ അഭിപ്രായപ്പെട്ടു.
അതേസമയം പിത്രോഡയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. വർണത്തിന്റെ പേരിൽ കോൺഗ്രസ് ആളുകളെ കാണുന്നുവെന്ന് ബിജെപി വിമർശിച്ചു. പിത്രോദയുടെ പരാമര്‍ശം വംശീയ അധിക്ഷേപമാണെന്നായിരുന്നു ബിജെപി അഭിപ്രായപ്പെട്ടത്.

