തിരുവനന്തപുരം: ചൂടിന് ആശ്വാസമായി മഴ. ഇന്ന് അർധരാത്രി മുതൽ കേരളത്തിന്റെ വിവിധ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ കൃത്യസമയത്തു തന്നെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.
നാളെ വൈകിട്ടു മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ–തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. അതേസമയം വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് എട്ടാംതീയ്യതി ഇടുക്കി, മലപ്പുറം ജില്ലകളിലും മേയ് 11-ാം തീയ്യതി പത്തനംതിട്ടയിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.
നാളെ മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. 15ന് ശേഷം അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥ വിദഗ്ധർ പറയുന്നു. അതേസമയം മെയ് അവസാനം വരെ സംസ്ഥാനത്ത് ചൂട് തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post