കണ്ണൂര്‍: ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്നും ഷാര്‍ജ, ദമാം, അബുദാബി, മസക്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് വിവരം ലഭിച്ചത്. മെയ് 13-ന് ശേഷം മാത്രമേ ഇനി യാത്ര തുടരൂയെന്ന് വിമാനക്കമ്പനി അറിയിച്ചതായാണ് വിവരം.
ഇന്നലെ കണ്ണൂരില്‍ പുലര്‍ച്ചെ പുറപ്പെടേണ്ട മസ്കറ്റ്, ദമാം എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. വൈകിട്ട് നെടുമ്പാശേരിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും മുടങ്ങി. യുഎഇയില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധി രാജ്യത്താകെ വിമാനയാത്രക്കാരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു.
Discussion about this post