കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഐസ് ഒരതി കടച്ചവടം നിരോധിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യരോഗങ്ങള്‍ പടരുന്നതിനാലാണ് നടപടി. ഒരുമാസത്തേയ്ക്കാണ് നിരോധിച്ചത്. ജൂൺ ഒന്നുവരെയാണ് ഇത്തരം നിരോധനം.
അനധികൃതമായി റോഡരികിൽ നടത്തുന്ന ഭക്ഷണ-പാനീയ വിൽപ്പനയ്ക്കെതിരേ നടപടിയെടുക്കും. കോഴിക്കോടിന്റെ ബീച്ച് പ്രദേശങ്ങളിലാണ് ഐസ് ഒരതി കച്ചവടം വ്യാപകമായി നടക്കുന്നത്. ഇതിന് പുറമേ കരിമ്പിന്‍ ജ്യൂസ് കച്ചവടത്തിനും കോര്‍പറേഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കടല്‍ത്തീരത്ത് ഉന്തുവണ്ടികളില്‍ അടക്കം കച്ചവടം നടത്തുന്നവരാണ് പാനീയങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കി ഐസ് ഒരതി ചേര്‍ക്കുന്നത്. ചൂട് കാലത്ത് ഒരു ആശ്വാസം എന്ന് കരുതി ഐസ് ഒരതി ചേര്‍ത്ത പാനീയങ്ങള്‍ കഴിക്കുന്നത് സാധാരണ കാഴ്ചയാണ്. അതേസമയം മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നത് തടയുന്നതിനായി ഹോട്ടലുകളിലെ കുടിവെള്ളം സർക്കാർ ലാബുകളിൽനിന്ന് പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post