തൃശൂർ: യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസിലെ രണ്ടാംപ്രതി പിടിയിൽ. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയിൽ കീഴ്പ്പാട്ട് നസറുള്ള തങ്ങളെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്. പ്രതി നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തകനാണ്. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ എൻ.ഐ.എ.യും ചോദ്യം ചെയ്തുവരികയാണ്.
2004 ജൂൺ 12-നാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. കേസിൽ പ്രതിയായ നസറുള്ള വിചാരണ സമയത്ത് ഒളിവിൽ ആയിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. യൂത്ത് കോൺഗ്രസ് നേതാവായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതി കൂടിയാണ് നസറുള്ള. മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഖലീലിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.

