പാലക്കാട്: കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരൻ മരിച്ചത് വെസ്റ്റ് നൈൽ ബാധിച്ചാണെന്ന് സംശയം. മെയ് 5ന് വീട്ടിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം. ഇതോടെ വടക്കൻ ജില്ലകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.
സംസ്ഥാനത്ത് ഈ മാസം ഏഴ് പേർക്കാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. തൃശൂരിൽ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. കൂടാതെ പണ്ടു പേർ പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ജില്ലാ ഓഫീസർമാർക്ക് ജാഗ്രതാനിർദേശം നൽകിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷൻ വാർഡുകൾ നിലവിൽ തുറക്കേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്.
Discussion about this post