ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ. കേസിലെ പ്രധാന പ്രതി പോപ്പുലർഫ്രണ്ട് പ്രവർത്തകനായിരുന്ന മുസ്തഫ പൈച്ചറാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയോടെയായിരുന്നു കർണാടകയിലെ സാക് ലേഷ് പൂരിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ഇയാളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു.
ദക്ഷിണ കർണാടകയിലെ യുവമോർച്ച നേതാവ് ആയിരുന്നു പ്രവീൺ നെട്ടാരു. 2022 ജൂലൈ 26 നായിരുന്നു പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബെല്ലാരി ഗ്രാമത്തിൽ വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ 20 പേരെ പ്രതികളാക്കി കഴിഞ്ഞ ജനുവരിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.
Discussion about this post