പട്ന: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട്പ ചെയ്തവർക്ക് പകുതി പൈസയ്ക്ക് സിനിമ കാണാം. തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ പരിപാടി. ജില്ലാ ഭരണാധികാരിയുടെ നേതൃത്വത്തില്‍ നഗരത്തിലുടനീളമുള്ള തിയറ്റര്‍ ഉടമകളും മാനേജര്‍മാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത് പട്നയിലാണ്. 45 ശതമാനമായിരുന്നു പോളിങ്. ഇത്തവണ ജില്ലയില്‍ വോട്ടിങ് ശതമാനം ഉയര്ത്തുന്നതനായി സാധ്യമായതെല്ലാം ജില്ലാഭരണകൂടം ചെയ്യുന്നുണ്ട്. ജൂണ്‍ ഒന്നിനാണ് പട്ന ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ്. മഷി പുരട്ടിയ കൈയുമായി നഗരത്തിലെ ഏത് തീയറ്ററുകളില്‍ എത്തിയാലും അവിടെ ജൂണ്‍ ഒന്നിനും രണ്ടിനും പകുതി പൈസയ്ക്ക് സിനിമ കാണാനാണ് അവസരം.
Discussion about this post