ചെന്നൈ: പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിൻ്റെ നിർമാണം അവസാന ഘട്ടത്തിൽ. കപ്പൽ എത്തുമ്പോൾ ഉയർത്താനാകുന്ന ഭീമൻ ലിഫ്റ്റ് സ്പാൻ ഘടിപ്പിക്കുന്ന നിർണായക ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ജൂൺ മുപ്പതോടെ നിർമാണ പ്രവർത്തനം പൂർത്തിയാകും എന്നാണ് പ്രതീക്ഷ.
കടലിൽ 2.08 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ 331 കാലുകളും 99 ഗർഡറുകളും സ്ഥാപിച്ചു കഴിഞ്ഞു. കപ്പൽ കടന്നുപോകുമ്പോൾ തുറന്നുകൊടുക്കുന്ന ലിഫ്റ്റ് സ്പാനാണ് ഇനി ഇനിഘടിപ്പിക്കാനുള്ളത്. 72.5 മീറ്റർ നീളവും 16 മീറ്റർ വീതിയും 550 ടൺ ഭാരവുമുള്ള സ്പാൻ പാലത്തിനുമുകളിലൂടെ രാമേശ്വരം ഭാഗത്തേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്. യഥാസ്ഥാനത്തെത്തിച്ച് സ്പാൻ സ്ഥാപിച്ചുകഴിഞ്ഞാൽ മറ്റു ജോലികൾ വേഗം തീർത്ത് പാലം തുറക്കാനാകുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.
യഥാസ്ഥാനത്തെത്തിച്ച് സ്പാൻ സ്ഥാപിച്ചുകഴിഞ്ഞാൽ മറ്റു ജോലികൾ വേഗം തീർത്ത് പാലം തുറക്കാനാകുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിലവിലുള്ള പാമ്പൻ പാലത്തിന് സമാന്തരമായി 2,070 മീറ്റർ (6,790 അടി) നീളമുള്ള ലംബ ലിഫ്റ്റ് കടൽപ്പാലമാണ് പുതിയ പാമ്പൻ പാലം. പുതിയ പാലത്തിന് കടലിന് കുറുകെ 100 സ്പാനുകളുണ്ടാകും. അതിൽ 99 എണ്ണം 18.3 മീറ്ററും അതിലൊന്ന് 72.5 മീറ്ററുമാണ്. നിലവിലുള്ള പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലായിരിക്കും ഇത്.
Discussion about this post