ആലപ്പുഴ∙ വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ കാൽവഴുതി താഴെ വീണ് 68ക്കാരൻ മരിച്ചു. കാവുങ്കൽ ദേവസ്വം മുൻ പ്രസിഡന്റ് സി.പി.രവീന്ദ്രൻ (68)നാണ് മരിച്ചു.
മാരാരിക്കുളത്ത് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ രവീന്ദ്രനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

