ന്യൂഡല്‍ഹി: വോട്ടിങ് ശതമാനത്തില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ‘ഇന്ത്യ’ മുന്നണി നേതാക്കള്‍ക്കയച്ച കത്തിനുനേരേ രൂക്ഷവിമര്‍ശനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പുവേളയില്‍ തെറ്റായ രാഷ്ട്രീയ ആരോപണത്തിനാണ് ഖാര്‍ഗെ ശ്രമിച്ചതെന്നും ഇത്തരം പ്രവർത്തികളിൽ നിന്നും വിട്ടുനില്‍ക്കണമെന്നും കമ്മിഷന്‍ ഖാര്‍ഗെയ്ക്ക് മുന്നറിയിപ്പു നല്‍കി.
ആദ്യഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും അന്തിമ വോട്ടിങ് ശതമാനം വൈകുന്നതില്‍ ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കമ്മിഷനുനേരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ശതമാനം വൈകിയാണ് പ്രസിദ്ധീകരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഖാര്‍ഗെ ഇന്ത്യ മുന്നണി നേതാക്കള്‍ക്കയച്ച കത്തില്‍ ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് കമ്മിഷനെന്ന് വിമർശിക്കുന്നുണ്ട്. വോട്ടിങ് ശതമാനത്തിലുള്ള വ്യത്യാസം ക്രമക്കേടിനു കാരണമാവുമെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഇതിനെതിരേയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഖാര്‍ഗെയ്ക്ക് കത്തയച്ചിരിക്കുന്നത്.
letter-on-voting-percentage-warns-mallikarjun-kharge-1.9549596.

