കോഴിക്കോട്: പേരാമ്പ്രയിൽ കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരിമുക്ക് സ്വദേശി യദു(24)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 11 മണിയോടെ കണ്ടെടുത്തത്. അഗ്നിരക്ഷാസേനയും മുങ്ങൽവിദഗ്ധരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി പത്തരയോടെയാണ് യദു കനാലിൽ ചാടിയത്. ഇതേസമയം കനാലിന്റെ മറുകരയിൽ യുവാവിന്റെ സുഹൃത്തുക്കളുണ്ടായിരുന്നു. നീന്തി സുഹൃത്തുക്കളുടെ അടുത്ത് വരാമെന്ന് പറഞ്ഞാണ് യദു കനാലിൽ ചാടിയത്. എന്നാൽ, പിന്നാലെ യുവാവിനെ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേനയും മുങ്ങൽവിദഗ്ധരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്
Discussion about this post