കാബൂള്‍: വടക്കൻ അഫ്ഗാനിസ്ഥാനിലെ മിന്നൽവെള്ളപ്പൊക്കത്തിൽ 200 -ൽ അധികം ആളുകൾ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബഗ്ലാൻ പ്രവിശ്യയിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകൾ തകരുകയും ചെയ്തുവെന്ന് യുഎൻ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു.
ബഗ്‌ലാനി ജാദിദ് ജില്ലയിൽ മാത്രം 1,500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാത്രി വരെ 62 പേർ മരിച്ചതായി താലിബാൻ സർക്കാർ അറിയിച്ചിരുന്നു. ഇന്നാണ് ബാക്കി മരണം സ്ഥിരീകരിച്ചത്.
Discussion about this post