തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനത്തതോടെ വൈദ്യുതി ഉപഭോഗം കുറഞ്ഞു. വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിൽ താഴെ എത്തിയതായാണ് റിപ്പോർട്ട് . 5000 മെഗാ വാട്ടിൽ താഴെയാണ് പീക്ക് ടൈം വൈദ്യുതി ഉപയോഗം .
സംസ്ഥാനത്ത് പരക്കെ വേനൽ മഴ ലഭിച്ചതോടെയാണ് ഈ മാസം ആദ്യമായി വൈദ്യുതി ഉപഭോഗം കുറഞ്ഞത്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 9.88 കോടി യൂണിറ്റായി കുറഞ്ഞു. ഇന്നലെ പീക്ക് സമയത്തെ ആവശ്യകത 4976 മെഗാവാട്ട് ആയിരുന്നു.
Discussion about this post