കോഴിക്കോട്: കോഴിക്കോട് – ബെഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. രാവിലെ 10:10ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. രണ്ട് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാർ മൂലമാണ് സർവീസ് വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് രാവിലെ 10:10ന് ബെഹ്റൈനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സപ്രസ് 473 നമ്പർ വിമാനമാണ് വൈകുന്നത്. ഷെഡ്യൂൾ ചെയ്ത സമയം കഴിഞ്ഞ് ഏഴു മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെ യാത്ര ആരംഭിച്ചിട്ടില്ല. വിമാനം പുറപ്പെടേണ്ട സമയത്തിന് അരമണിക്കൂർ മുൻപ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയിരുന്നു. യാത്രക്കാരെ രണ്ടു മണിക്കൂറോളം വിമാനത്തിൽ ഇരുത്തിയ ശേഷം വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന ചൂണ്ടിക്കാട്ടി പുറത്തിറങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു .
ഉടൻതന്നെ വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ ഏഴു മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. 4:15 പിഎമ്മിന് വിമാനം ഷെഡ്യൂൾ ചെയ്തെങ്കിലും സമയം വീണ്ടും മാറ്റി. പുതിയ ഷെഡ്യൂൾ അനുസരിച്ച്, 06:50 പിഎമ്മിന് വിമാനം പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
Discussion about this post