ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഴം അവസാനിച്ചുവെന്നും 75 വയസായാൽ റിട്ടയർ ചെയ്യേണ്ടി വരുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിമർശത്തോട് പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയിൽ ആശയക്കുഴപ്പമില്ലെന്നും ഇത്തവണയും ഭാവിയിലും മോദി തന്നെ ഭരിക്കുമെന്നും അമിത് ഷാ പറഞ്ഞു. 75 വയസു കഴിഞ്ഞാൽ പദവി ഒഴിയണമെന്ന് പാർട്ടി ഭരണഘടനയിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 17-ഓടു കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസാകുമെന്നും പാർട്ടി നിയമം അനുസരിച്ച് 75 കഴിഞ്ഞ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. മോദി നിലവിൽ വോട്ട് ചോദിക്കുന്നത് അമിത് ഷായ്ക്ക് വേണ്ടിയാണെന്നും അടുത്ത തവണ ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു മറുപടിയായാണ് അമിത് ഷായുടെ പ്രതികരണം.
Discussion about this post