തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരത്ത് 99.91 ശതമാനമാണ് വിജയം.
results.cbse.nic.ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും ഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം.

