റായ്ബറേലി: തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. പൊതുയോഗത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചോദ്യത്തിന് തനിക്ക് ഉടന്‍ വിവാഹം കഴിക്കോണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ തവണ അപ്രതീക്ഷിത തോല്‍വി ഉണ്ടായതിന് പിന്നാലെയാണ് അമേഠി മണ്ഡലത്തില്‍ നിന്ന് മാറി ഇത്തവണ റായ്ബറേലിയില്‍ നിന്നാണ് രാഹുല്‍ ജനവിധി തേടുന്നത്. അമേഠി 2019ല്‍ രാഹുലില്‍ നിന്ന് സ്മൃതി ഇറാനിയാണ് പിടിച്ചെടുത്തത്.

